ഗതകാലത്തിന്റെ പച്ചയായ ഓര്‍മ്മകളുടേയും, വരും കാലത്തിന്റെ പ്രതീക്ഷകളുടേയും ഒരു തുരുത്ത്

2011, ഓഗസ്റ്റ് 9

Life...


കറുത്ത ശരീരത്തിലെ
വെളുത്ത മനസ്സു മുഴുവന്‍
നിന്നോടുള്ള സ്നേഹവും
ആരാധനയുമായിരുന്നു.


നിലാവുദിക്കുന്നതും
റിതുക്കള്‍ മാറിമറയുന്നതും
നമുക്കു വേണ്ടിയാണെന്ന്
ഒരു വേള
ഞാന്‍ നിനച്ചുപ്പോയി


പക്ഷെ...
ഇന്നു ഞാന്‍ ഏകനായീ
ജാലക ചില്ലുകള്‍ക്കു പിറകിലിരുന്ന്
ആകാശങ്ങളിലെ താരകങ്ങളിലൂടെ
എന്റെ സ്വപ്നങ്ങളെ താലോലിക്കുമ്പോള്‍
നീ നിറച്ചു നല്‍കിയ മധു നിറയേ
കാളകൂടങ്ങളായിരുന്നു... വോ...?


നീ വച്ചു നീട്ടിയ 
ജീവിതത്തിന്റെ ഗന്ധത്തില്‍, 
കാണാന്‍ പഠിപ്പിച്ച സ്വപ്നങ്ങളിലിന്ന്,
മഴനീര്‍ ത്തുള്ളിയായ് ചിതറിത്തെറിക്കുന്ന
വളപ്പൊട്ടുകള്‍ മാത്രം ബാക്കിയായി....!


അറിയില്ല...അതും എത്രനാള്‍ ...?


കാണാമറയത്തുനിന്നും വരുമെന്നു പ്രതീക്ഷിക്കുന്ന
വള്ളക്കാരനേയും കാത്ത് ഇനി എത്ര നാള്‍ ...?


സന്ധ്യ ഇരുട്ടിലേക്കു വഴിമാറുന്നു...
ഇരുട്ട്, രാത്രിയുടെ നിതാന്ത നിശബ്ദതയിലേക്കും....!


ഇനി നീണ്ട കാത്തിരുപ്പാണ്‌...!
പാലപ്പൂവിന്റെ ഗന്ധവും പേറിയെത്തുന്ന... 
കര്‍പ്പൂരത്തിന്റെ സുഗന്ധവുമായെത്തുന്ന...
മന്ദമാരുതനെ...ഗന്ധര്‍വനെ


അരുത്... പോകരുത്...
എന്ന ഒരു അശരീരിക്കായ്...!
പക്ഷേ...
തെക്കോട്ട് നോക്കുമ്പോള്‍ കാണുന്ന,
പുളിമരം മാത്രം നീണ്ടു നിവര്‍ന്നു നില്‍ക്കുന്നു...!2011, ജൂലൈ 9

‘ചാരപ്പുതപ്പിലെ ഒരു കനലുറക്കം’

നിലാവസ്തമിച്ചു
നടന്നു നടന്നു തളര്‍ന്നു
വഴികളൊക്കെയുമവസാനിച്ചു
നാലു കഷണം വിറകും
നാഴി മണ്ണും മാത്രം ബാക്കി
ആഗ്രഹങ്ങളൊക്കെയും
ദുരാഗ്രഹങ്ങളിലേക്കു വഴിമാറിയപ്പോള്‍
കിനാവുകളിലെ കനലുകളുടെ
നിറവും…ഭാവവും
മാറി മറിഞ്ഞു
ഏഴു തിരികളെരിയുന്ന
നിലവിളക്കില്‍
കരിന്തിരി കത്തുന്ന ഗന്ധം
സര്‍പ്പക്കാവിലെരിയുന്ന
സാമ്പ്രാണിത്തിരി വെട്ടത്തില്‍
കരി നാഗങ്ങള്‍ ഫണംനീട്ടി
എന്നോ അസ്തമിച്ച…
നാമോച്ചാരണത്തിന്റെ അലയൊലികള്‍
പ്രതിധ്വനിക്കുന്നു
കണ്ണീരസ്തമിച്ച മിഴിധമനികളില്‍ ചെന്നിണം
ചാരം മൂടിയ കനലുകള്‍
ഒരു കാറ്റിനെ പ്രതീക്ഷിക്കുന്നു
‘ചാരപ്പുതപ്പിലെ ഒരു കനലുറക്കം’

2011, ജൂൺ 12

2011, മേയ് 9

മുങ്ങാംകുഴികള്‍...!!!


വാര്‍ന്നൊഴുകുന്ന ചോരയുടേയും
കിനിഞ്ഞിറങ്ങുന്ന കണ്ണീരിന്റേയും
ഉപ്പുരസമൂറുന്ന രുചി.
സുഗന്ധം പൊഴിക്കുന്നത്
പാലപ്പൂവോ...?
പിച്ചിപ്പൂവോ...?
ധമിനികളിലെ മുറുവുകള്‍
അവക്കുള്ളിലെ തേങ്ങലുകള്‍
നാളെ ഒരുവേള...
കിനിയുന്ന കണ്ണീര്‍വറ്റി
തീയും പുകയും വമിക്കുമായിരിക്കും
വാര്‍ന്നൊഴുകിയ രക്തധമനികള്‍
തുന്നിച്ചേര്‍ത്ത്
അവയിലൂടെ...
കാലത്തിന്റെ
വിഷംചീറ്റുന്ന ഉഗ്രസര്‍പ്പങ്ങള്‍
ഫണം വിടര്‍ത്തിയാടിയേക്കാം
അന്നും...അപ്പോഴും
നിലാവും സ്വപ്നങ്ങളും
നീന്തിതുടിച്ച ഉറവയില്‍നിന്നും
നിരാശയുടെ നീണ്ടകയങ്ങളിലെ
മുങ്ങാംകുഴികള്‍
നുരഞ്ഞും പതഞ്ഞും....!
ഒഴുക്കിന്റെ ചതിയിലും ചുഴിയിലും...!
മോചനം...
കടലിന്റെ നിതാന്ത നിശബ്ദതയിലലിയാന്‍,
അതിനിനിയുമെത്രനാള്‍ ....?

2011, ഫെബ്രുവരി 10

മൗന നൊമ്പരം...

Acrylic on Canvas                                                              ഒരു മൗന നൊമ്പരത്തിന്റെ മധുരിമയില്‍....!