കറുത്ത ശരീരത്തിലെ
വെളുത്ത മനസ്സു മുഴുവന്‍
നിന്നോടുള്ള സ്നേഹവും
ആരാധനയുമായിരുന്നു.
നിലാവുദിക്കുന്നതും
റിതുക്കള്‍ മാറിമറയുന്നതും
നമുക്കു വേണ്ടിയാണെന്ന്
ഒരു വേള
ഞാന്‍ നിനച്ചുപ്പോയി
പക്ഷെ...
ഇന്നു ഞാന്‍ ഏകനായീ
ജാലക ചില്ലുകള്‍ക്കു പിറകിലിരുന്ന്
ആകാശങ്ങളിലെ താരകങ്ങളിലൂടെ
എന്റെ സ്വപ്നങ്ങളെ താലോലിക്കുമ്പോള്‍
നീ നിറച്ചു നല്‍കിയ മധു നിറയേ
കാളകൂടങ്ങളായിരുന്നു... വോ...?
നീ വച്ചു നീട്ടിയ
ജീവിതത്തിന്റെ ഗന്ധത്തില്‍,
കാണാന്‍ പഠിപ്പിച്ച സ്വപ്നങ്ങളിലിന്ന്,
മഴനീര്‍ ത്തുള്ളിയായ് ചിതറിത്തെറിക്കുന്ന
വളപ്പൊട്ടുകള്‍ മാത്രം ബാക്കിയായി....!
അറിയില്ല...അതും എത്രനാള്‍ ...?
കാണാമറയത്തുനിന്നും വരുമെന്നു പ്രതീക്ഷിക്കുന്ന
വള്ളക്കാരനേയും കാത്ത് ഇനി എത്ര നാള്‍ ...?
സന്ധ്യ ഇരുട്ടിലേക്കു വഴിമാറുന്നു...
ഇരുട്ട്, രാത്രിയുടെ നിതാന്ത നിശബ്ദതയിലേക്കും....!
ഇനി നീണ്ട കാത്തിരുപ്പാണ്...!
പാലപ്പൂവിന്റെ ഗന്ധവും പേറിയെത്തുന്ന...
കര്‍പ്പൂരത്തിന്റെ സുഗന്ധവുമായെത്തുന്ന...
മന്ദമാരുതനെ...ഗന്ധര്‍വനെ
അരുത്... പോകരുത്...
എന്ന ഒരു അശരീരിക്കായ്...!
പക്ഷേ...
തെക്കോട്ട് നോക്കുമ്പോള്‍ കാണുന്ന,
പുളിമരം മാത്രം നീണ്ടു നിവര്‍ന്നു നില്‍ക്കുന്നു...!