മൌനത്തിന്റെ മൂടുപടം മാറ്റി
ഉഷസ്സ്..
പുല്ക്കൊടിയെ തഴുകിയുണര്ത്തി.വര്ഷവും…ഗ്രീഷ്മവും…വേനലും
നീണ്ടനിദ്രയുടെ ഏകാന്തതയില്
നിലാവിന്റ നീലരാവുകളിലെ
ഇളം മഞ്ഞിന്റെ… നനുനനുത്ത കുളിരും
രാക്കിളികളുടെ പാട്ടും…
കളകൂചനങ്ങളും…എല്ലാമെല്ലാം…..
ഇനിയെന്നും എനിക്കു സ്വന്തം.
ഒരുനോക്കിനായ് നോവുന്ന…
ഒരുവാക്കിനായ് വേവുന്ന…
ഒരങ്കുലീസ്പര്ശത്തിനായ് കേഴുന്ന….
ഞാന്…തിരിച്ചറിയുന്നു.
ഓരോനോക്കും
ഓരോവാക്കും
ഓരോസ്പര്ശവും
എനിക്കാണെന്ന്……!
ഇനിയെന്നും…എന്നെന്നും...!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ