ഗതകാലത്തിന്റെ പച്ചയായ ഓര്‍മ്മകളുടേയും, വരും കാലത്തിന്റെ പ്രതീക്ഷകളുടേയും ഒരു തുരുത്ത്

2010, ജൂലൈ 6

ശരിക്കും ഇതാണോ പ്രണയം ..????

മിഴികള്‍ നിന്‍ നേര്‍ക്ക്‌ നീട്ടിയില്ല
കണ്ണിന്‍ കൊതിയൊട്ടു തീര്‍ന്നുമില്ല
നിന്‍ ചാരെ വന്നൊന്നു നോക്കിയില്ല
ഒരു വാക്കുമുരിയാടാന്‍ പറ്റിയില്ല
എങ്കിലും ....
നീട്ടാത്ത മിഴികളും
നോക്കാത്ത നോട്ടവും.
മിണ്ടാത്ത വാക്കും...
എന്‍ ഹൃദയത്തിന്‍ തുടിപ്പും,
പ്രിയനേ....
നിനക്കുള്ളതായിരുന്നു....!!
നിന്റേതു മാത്രമായ് തീര്‍ന്നിരുന്നു ...!!.