ചാരംമൂടിയ കിനാവുകള്‍:
ചുറ്റും ആരവങ്ങളാണ്.... കുട്ടികളേയും കൊണ്ട് പരീക്ഷകള്ക്കും പരീക്ഷണങ്ങള്ക്കും വന്ന രക്ഷകര്ത്താക്കള്‍, അവരോടൊപ്പം പമ്മി പരുങ്ങി പുതിയ കൗതുക കാഴ്ച്ചകളിലേക്ക് കണ്തു്റക്കുന്ന കുട്ടികള്‍.... ! വിവിധ വര്ണ്ണങ്ങളും, വ്യത്യസ്ഥ വേഷങ്ങളും…!
മുകുന്ദന് മുമ്പെപ്പഴോ പറഞ്ഞത് ഓര്മ്മകവന്നു 'ലോകത്തിന്റെ ട്രെന്ടും, ഫാഷനും അറിയണമെങ്കില്‍ കോളേജ് ക്യാമ്പസുകളില്‍ പോയാല്‍ മതിയെന്ന്'
ഏതോ പ്രത്യേക കോഴ്സിന്റെ ടെസ്റ്റിനായി വന്ന ചെറിയ കുട്ടികളുടെ ഒരു കൂട്ടം. കലപിലകള്ക്കിടയിലും വലുതാകുമ്പോള്‍ വിലസേണ്ടുന്ന കോളേജ് ക്യാമ്പസ്സില്‍ ഇപ്പഴേ വന്നതിന്റെ സന്തോഷവും ആകാംഷയും. കുട്ടികളെക്കാള്‍ ആകാംഷാഭരിതരും അക്ഷമരും അവരുടെ മാതാപിതാക്കളാണ്. മാറിയ സാഹചര്യത്തിലെ കേരളത്തിലെ യഥാര്ത്ഥ അവസ്ഥയുടെ ഒരു പരിഛേദം.
ചന്നംപിന്നം കൊഞ്ചിക്കുഴയുന്ന മഴ…! വെളുക്കെ ചിരിച്ചും, കറുക്കെ കരയുകയും ചെയ്യുന്ന വാനം…!
എല്ലാത്തിനും സമാധാനത്തോടെയും ശാന്തതയോടെയും, എന്നാല്‍ ഉത്തരവാദിത്വ ബോധത്തോടെയും തങ്ങളുടെ ചുമതലകള്‍ നിറവേറ്റുന്ന അദ്ധാപകര്‍. അവരില്‍ സ്നേഹത്തിന്റേയും സഹനത്തിന്റേയും വെള്ളരിപ്രാവുകളും.
വിദ്യാര്ത്ഥി സമരത്തിന്റെ ഭാഗമായി തച്ചുപൊളിച്ച പ്രിന്സി്പ്പലിന്റെ, കാറിന്റെ അവശിഷ്ടങ്ങള്‍.
ഇതിനിടയില്‍ പരീക്ഷയുടെ സ്ഥലം അന്വേഷിക്കുന്നതെങ്ങിനെ..? കുറച്ചുസമയം ആരവങ്ങളിലലിഞ്ഞ് ശങ്കയോടെ നിന്നു. സമയം കടന്നുപോകുന്നതിന്റെ ആശങ്ക ഇത്തരം കാര്യങ്ങളില്‍ സമര്‍ത്ഥയായ സഹധര്മ്മിണിയെ കൂടെ കൂട്ടാത്തതിലുള്ള വേതനയിലേക്ക് നയിച്ചു.
ഈ അന്തര്മുഖത്വവും ആള്ക്കൂട്ടത്തിലെ ഒറ്റപ്പെടലുമാണ് ജീവിതത്തിലെ പല ഭൗതിക നേട്ടങ്ങളെയെല്ലാം തട്ടിതെറിപ്പിച്ചിട്ടുള്ളത്. ഇതിനെ മറികടക്കുന്നത് പലപ്പോഴും നേര്‍പകുതിയുടെ യുക്തിസഹവും വ്യക്തിപരവുമായ ഇടപെടലിലൂടെയാണ്.
ശങ്കിച്ചുനിന്നിട്ടു കാര്യമില്ല, ആകാശം വീണ്ടും കറുത്തു...! രക്ഷിതാക്കള്ക്കൊ പ്പം അകത്തേക്ക് തിക്കി തിരക്കി. Over Enthusiasm പ്രകടിപ്പിക്കുന്ന രക്ഷിതാക്കളോടുള്ള പ്രതികരണം പ്രതീക്ഷിച്ചതു തെറ്റി. മന്ദസ്മിതത്തില്‍ പൊതിഞ്ഞ ഉത്തരത്തോടൊപ്പം പെയ്തുതുടങ്ങുന്ന മഴയുടെ നേറ്ത്ത തണുപ്പ്, ശരീരത്തോടൊപ്പം മനസ്സിനേയും ക്യാമ്പസ്സിന്റെ ഗൃഹാതുരത്വത്തിലേക്ക് നയിച്ചു.
ഇളം കാറ്റില്‍ ചൂളംവിളിക്കുന്ന ചൂളമരങ്ങള്‍....! നീലകടലിന്റെ അനന്തതയില്‍ നിന്നും പ്രണയത്തിന്റെ പൂനിലാവുമായെത്തുന്ന ഇളം തെന്നല്‍...! സമരങ്ങളും പ്രകടനങ്ങളും കൊണ്ട് ക്യാമ്പസിലെ ഹരിതാഭയെപ്പോലും ചുവപ്പിക്കുന്ന വിപ്ലവ സ്മരണകള്‍…!
സമൂഹത്തിലെ തിന്മകള്ക്കെ്തിരെ, നന്മയുടെ ഇന്ക്വി്ലാബുകള് വായുവിലേക്ക് മുഷ്ടിചുരുട്ടി എറിഞ്ഞിരുന്ന കേരളത്തിന്റെ സുവര്ണ്ണകാലം.
കൊച്ചു കൊച്ചു പ്രസംഗങ്ങളിലൂടെ, സമരമുഖങ്ങളുടെ ചെങ്കൊടി നായക പരിവേഷം നല്കിയ ചൂളമരത്തണലുകള്‍; അക്ഷരഖനികള്ക്കൊപ്പം പ്രണയത്തിന്റെ തുളസിക്കതിരുകളും സമ്മാനിച്ചു. പക്ഷേ തിരിച്ച് തിരിച്ച് ഒരു പനിനീര്ദതളമെങ്കിലും തിരിച്ചു നല്കാ്നാവാത്തതിന്റെ വേതന ഹൃദയത്തിന്റെ ഏതോ കോണില്‍ നൊമ്പരങ്ങളുണര്‍ത്തി.
ലത അതായിരുന്നു അവളുടെ പേര്‍. ശാലീനത മുറ്റുന്ന മാന്പേട...നീളന്‍ മുടി...അതിലെന്നും വിശുദ്ധിയുടെ പരിമളം പടര്ത്തുന്ന തുളസിക്കതിര്‍.
ആദ്യ പ്രണയാഭ്യര്ത്ഥനയോട് ഒരു വികാരവും തോന്നാതിരിക്കാനുള്ള കാരണമെന്തായിരുന്നു...? സാമൂഹിക പ്രതിബദ്ധതയും കടുത്ത ജീവിത ജീവിത സാഹചര്യങ്ങളുടെ സമ്മര്ദ്ധവും ഒരു പക്ഷെ മൃദുലവികാരങ്ങള്ക്കമപ്പുറത്ത് ചൂഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന അടിസ്ഥാന വര്ഗ്ഗ്ത്തിന്റെ ദൈന്യതയും വേതനയും.
നിരസിക്കരുതായിരുന്നു, അല്ലെങ്കില്‍ അവഗണിക്കുകയെങ്കിലും ചെയ്യരുതായിരുന്നു. ഇപ്പോള്‍ എവിടെയായിരിക്കും..? എന്തു ചെയ്യുകയായിരിക്കും..? നീണ്ട ഇരുപതു വര്ഷരങ്ങള്‍…! പ്രത്യയശാസ്ത്രത്തിന്റെ മൂടുപടത്തില്‍ നിന്നും ഭൗതിക നേട്ടത്തിന്റെ മണല്ക്കാടുകള് താണ്ടിയ വര്ഷങ്ങള്‍. എങ്ങിനെ ജീവിക്കാനാശിച്ചോ, അതില്‍ നിന്നും വിഭിന്നമായ സമ്പന്നതയുടേയും പൊങ്ങച്ചത്തിന്റേയും മറ്റോരു ലോകം.
മനസാക്ഷിയുടെ ഉള്ത്തോടിലേക്ക് ഒരു തിരിച്ചുപ്പോക്ക് ഇനി സാധ്യമാണോ...? ആകും...ആകണം, അതിനുള്ള പടി പടികളിലൊന്നാണല്ലോ ഈ മലയാള പഠനം. മാറിയ സാഹചര്യത്തില്‍ സൈദ്ധാന്തിക തലത്തിലെ പ്രത്യയശാസ്ത്രങ്ങള്‍ പോലും മാറി മറിഞ്ഞിരിക്കുന്നു. പ്രതീക്ഷയര്പ്പിയക്കാന് ഇനിയെന്ത് എന്ന ചോദ്യം മാത്രം ബാക്കി. എല്ലാം മാറി, മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം.
നീണ്ട ഇരുപതു വര്ഷത്തെ ചാരം മൂടിയ കനലുകള്‍ ഇന്നിതാ തീയും പുകയുമായ് പുറത്തേക്കു വമിക്കപ്പെട്ടിരിക്കുന്നു. അകമ്പടിയായി കര്ക്കിടകത്തിലെ ഇരുണ്ടു മൂടിയ ആകാശവും പെയ്തൊഴിയാത്ത മഴയും. വര്ഷാകാല മേഘങ്ങള്ക്ക് വികാരനിര്ഭതരമായ ഓര്മ്മകളുടെ തിരയിളക്കം…! വികാര വിക്ഷോപങ്ങള്‍......!
ഉറൂപും, രാചിയമ്മയും, എം.സി. പോളും, വ്യാകരണങ്ങളും എല്ലാം മറന്നു. പ്രായം തെറ്റിയ പഠനത്തെ പരിഹസിക്കുന്ന മക്കളെപോലും വിസ്മരിച്ചു. തലേന്നു തുടങ്ങിയ മാനസിക സംഘര്ഷ്ങ്ങളും, നൊമ്പരവും മനസ്സിന്റെ ഏതോ ഗര്ത്തത്തില്നിരന്നും നാമ്പു നീട്ടി.
സ്വന്തം ഹൃദയത്തിലേക്കു നോക്കാന്‍ സാധിക്കുംപ്പോഴാണ് നാം ഉണരുന്നത്. ഇവിടെ ഞാനിതാ ഉണര്ന്നു കഴിഞ്ഞിരിക്കുന്നു. തീവ്രമായ ഒരു മാനസികാവസ്ഥ... ഞാനെവിടെയാണ്...? സുഗന്ധം പറക്കുന്ന ഭൂതകാലത്തിലോ അതോ മലയാളം പരീക്ഷക്കു തയ്യാറായി വന്ന വയോജന വിദ്ധ്യാര്ത്ഥി എന്ന വര്‍ത്തമാന
കാലത്തിലോ…?
ഇനിയും എത്ര ദൂരം നടക്കണം, നിതാന്തമായ പ്രകാശത്തിലേക്ക്…? ഇനിയെത്ര ദൂരം…..അറിയില്ല….! കൊച്ചു കൊച്ചു സന്തോഷങ്ങളുടെ കടലാസുതോണികള്ക്കടിയില് ദുഖത്തിന്റേയും നൊമ്പരങ്ങളുടേയും ജലാശയങ്ങള്‍. അതിനിടയില്‍ പ്രതീക്ഷകളുടേയും പ്രത്യാശകളുടേയും പച്ചത്തുരുത്തുകള്‍..!
പരീക്ഷ തുടങ്ങാനുള്ള മണിമുഴങ്ങിയത് ഭൂതകാലത്തിലെ ഓര്മ്മ്ചെപ്പില് നിന്നാണോ എന്തോ..
പുറത്തേക്കു നോക്കുന്നവന് സ്വപ്നം കാണുകയാണ്. കിനാവുകളാല്‍ മൂടിവച്ച സ്വപ്നങ്ങളുടെ ഭാണ്ഡം ഇവിടെ തുറക്കുകയായി. വര്‍ണ്ണ്ങ്ങളില്‍ നിന്നും അക്ഷരങ്ങളെ മാറ്റുരച്ച് അറിവ് പരിശോധിക്കുന്ന പരീക്ഷാ കടലാസിലേക്ക്...!
വീണ്ടും മഴ...! ആര്ത്തലക്കുന്ന മഴ...!