ഗതകാലത്തിന്റെ പച്ചയായ ഓര്‍മ്മകളുടേയും, വരും കാലത്തിന്റെ പ്രതീക്ഷകളുടേയും ഒരു തുരുത്ത്

2011, ജൂലൈ 9

‘ചാരപ്പുതപ്പിലെ ഒരു കനലുറക്കം’

നിലാവസ്തമിച്ചു
നടന്നു നടന്നു തളര്‍ന്നു
വഴികളൊക്കെയുമവസാനിച്ചു
നാലു കഷണം വിറകും
നാഴി മണ്ണും മാത്രം ബാക്കി
ആഗ്രഹങ്ങളൊക്കെയും
ദുരാഗ്രഹങ്ങളിലേക്കു വഴിമാറിയപ്പോള്‍
കിനാവുകളിലെ കനലുകളുടെ
നിറവും…ഭാവവും
മാറി മറിഞ്ഞു
ഏഴു തിരികളെരിയുന്ന
നിലവിളക്കില്‍
കരിന്തിരി കത്തുന്ന ഗന്ധം
സര്‍പ്പക്കാവിലെരിയുന്ന
സാമ്പ്രാണിത്തിരി വെട്ടത്തില്‍
കരി നാഗങ്ങള്‍ ഫണംനീട്ടി
എന്നോ അസ്തമിച്ച…
നാമോച്ചാരണത്തിന്റെ അലയൊലികള്‍
പ്രതിധ്വനിക്കുന്നു
കണ്ണീരസ്തമിച്ച മിഴിധമനികളില്‍ ചെന്നിണം
ചാരം മൂടിയ കനലുകള്‍
ഒരു കാറ്റിനെ പ്രതീക്ഷിക്കുന്നു
‘ചാരപ്പുതപ്പിലെ ഒരു കനലുറക്കം’