ഗതകാലത്തിന്റെ പച്ചയായ ഓര്‍മ്മകളുടേയും, വരും കാലത്തിന്റെ പ്രതീക്ഷകളുടേയും ഒരു തുരുത്ത്

2011 മേയ് 9

മുങ്ങാംകുഴികള്‍...!!!


വാര്‍ന്നൊഴുകുന്ന ചോരയുടേയും
കിനിഞ്ഞിറങ്ങുന്ന കണ്ണീരിന്റേയും
ഉപ്പുരസമൂറുന്ന രുചി.
സുഗന്ധം പൊഴിക്കുന്നത്
പാലപ്പൂവോ...?
പിച്ചിപ്പൂവോ...?
ധമിനികളിലെ മുറുവുകള്‍
അവക്കുള്ളിലെ തേങ്ങലുകള്‍
നാളെ ഒരുവേള...
കിനിയുന്ന കണ്ണീര്‍വറ്റി
തീയും പുകയും വമിക്കുമായിരിക്കും
വാര്‍ന്നൊഴുകിയ രക്തധമനികള്‍
തുന്നിച്ചേര്‍ത്ത്
അവയിലൂടെ...
കാലത്തിന്റെ
വിഷംചീറ്റുന്ന ഉഗ്രസര്‍പ്പങ്ങള്‍
ഫണം വിടര്‍ത്തിയാടിയേക്കാം
അന്നും...അപ്പോഴും
നിലാവും സ്വപ്നങ്ങളും
നീന്തിതുടിച്ച ഉറവയില്‍നിന്നും
നിരാശയുടെ നീണ്ടകയങ്ങളിലെ
മുങ്ങാംകുഴികള്‍
നുരഞ്ഞും പതഞ്ഞും....!
ഒഴുക്കിന്റെ ചതിയിലും ചുഴിയിലും...!
മോചനം...
കടലിന്റെ നിതാന്ത നിശബ്ദതയിലലിയാന്‍,
അതിനിനിയുമെത്രനാള്‍ ....?

2011 ഫെബ്രുവരി 10

മൗന നൊമ്പരം...

Acrylic on Canvas                                                              ഒരു മൗന നൊമ്പരത്തിന്റെ മധുരിമയില്‍....!

2010 ഒക്‌ടോബർ 22

പ്രിയ്യപ്പെട്ട കവി എ.അയ്യപ്പന് ഒരു പിടി രക്തപുഷ്പങ്ങള്‍....!!!


എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട~ അയ്യപ്പന്‍ പറഞ്ഞത്...
“മണ്ണ് മൂടുന്നതിനു മുന്പ്ച‌ ഹൃദയത്തില്നിപന്ന് ആ പൂവ്‌ പറിക്കാം”

2010 ഒക്‌ടോബർ 21

2010 സെപ്റ്റംബർ 11

സ്വപ്നത്തിന്‍ കളിയോടം...!

                         നിദ്രതന്‍ നീരാഴി നീന്തിക്കടക്കുമ്പോള്‍...സ്വപ്നത്തിന്‍ കളിയോടം കിട്ടീ...