നിലാവസ്തമിച്ചു
നടന്നു നടന്നു തളര്‍ന്നു
വഴികളൊക്കെയുമവസാനിച്ചു
നാലു കഷണം വിറകും
നാഴി മണ്ണും മാത്രം ബാക്കി
ആഗ്രഹങ്ങളൊക്കെയും
ദുരാഗ്രഹങ്ങളിലേക്കു വഴിമാറിയപ്പോള്‍
കിനാവുകളിലെ കനലുകളുടെ
നിറവും…ഭാവവും
മാറി മറിഞ്ഞു
ഏഴു തിരികളെരിയുന്ന
നിലവിളക്കില്‍
കരിന്തിരി കത്തുന്ന ഗന്ധം
സര്‍പ്പക്കാവിലെരിയുന്ന
സാമ്പ്രാണിത്തിരി വെട്ടത്തില്‍
കരി നാഗങ്ങള്‍ ഫണംനീട്ടി
എന്നോ അസ്തമിച്ച…
നാമോച്ചാരണത്തിന്റെ അലയൊലികള്‍
പ്രതിധ്വനിക്കുന്നു
കണ്ണീരസ്തമിച്ച മിഴിധമനികളില്‍ ചെന്നിണം
ചാരം മൂടിയ കനലുകള്‍
ഒരു കാറ്റിനെ പ്രതീക്ഷിക്കുന്നു
‘ചാരപ്പുതപ്പിലെ ഒരു കനലുറക്കം’
2011 ജൂലൈ 9
2011 ജൂൺ 19
2011 ജൂൺ 12
2011 മേയ് 9
മുങ്ങാംകുഴികള്‍...!!!
വാര്‍ന്നൊഴുകുന്ന ചോരയുടേയും
കിനിഞ്ഞിറങ്ങുന്ന കണ്ണീരിന്റേയും
ഉപ്പുരസമൂറുന്ന രുചി.
സുഗന്ധം പൊഴിക്കുന്നത്
പാലപ്പൂവോ...?
പിച്ചിപ്പൂവോ...?
ധമിനികളിലെ മുറുവുകള്‍
അവക്കുള്ളിലെ തേങ്ങലുകള്‍
നാളെ ഒരുവേള...
കിനിയുന്ന കണ്ണീര്‍വറ്റി
തീയും പുകയും വമിക്കുമായിരിക്കും
വാര്‍ന്നൊഴുകിയ രക്തധമനികള്‍
തുന്നിച്ചേര്‍ത്ത്
അവയിലൂടെ...
കാലത്തിന്റെ
വിഷംചീറ്റുന്ന ഉഗ്രസര്‍പ്പങ്ങള്‍
ഫണം വിടര്‍ത്തിയാടിയേക്കാം
അന്നും...അപ്പോഴും
നിലാവും സ്വപ്നങ്ങളും
നീന്തിതുടിച്ച ഉറവയില്‍നിന്നും
നിരാശയുടെ നീണ്ടകയങ്ങളിലെ
മുങ്ങാംകുഴികള്‍
നുരഞ്ഞും പതഞ്ഞും....!
ഒഴുക്കിന്റെ ചതിയിലും ചുഴിയിലും...!
മോചനം...
കടലിന്റെ നിതാന്ത നിശബ്ദതയിലലിയാന്‍,
അതിനിനിയുമെത്രനാള്‍ ....?
2011 ഫെബ്രുവരി 10
2010 ഒക്‌ടോബർ 22
പ്രിയ്യപ്പെട്ട കവി എ.അയ്യപ്പന് ഒരു പിടി രക്തപുഷ്പങ്ങള്‍....!!!
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട~ അയ്യപ്പന്‍ പറഞ്ഞത്...
“മണ്ണ് മൂടുന്നതിനു മുന്പ്ച ഹൃദയത്തില്നിപന്ന് ആ പൂവ് പറിക്കാം”
“മണ്ണ് മൂടുന്നതിനു മുന്പ്ച ഹൃദയത്തില്നിപന്ന് ആ പൂവ് പറിക്കാം”
2010 ഒക്‌ടോബർ 21
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)




